കണ്ണൂർ ജില്ലാ സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ശിൽപചിത്രഭാഷ്യം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു


തളിപ്പറമ്പ : കണ്ണൂർ ജില്ലാ സമ്മേളന പ്രചരണത്തിൻ്റെ ഭാഗമായി പ്രചരണ സബ് കമ്മറ്റി തയ്യാറാക്കിയ 'വാനരിൽ നിന്ന് നരനിലേക്കുള്ള പരിണാമത്തിൽ അധ്വാനത്തിൻ്റെ പങ്ക്' എന്ന ഫെഡറിക് എംഗൽസിൻ്റെ കുറിപ്പ് സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ
എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൻ്റെ മതിലിലാണ് 24 ദിവസം കൊണ്ട് നാരായണൻ നരീക്കാംപ്പള്ളി, ഷാജി മാടായി, ശ്രീജീവൻ, ശ്രീജിത്ത്, അക്ഷയ്, സജിത്ത് എന്നിവർ ചേർന്ന് ശില്പഭാഷ്യം ഒരുക്കിയിരിക്കിയത്.
എരിയ സെക്രട്ടറി കെ സന്തോഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറേറ്റ് അംഗം ടി കെ ഗോവിന്ദൻ മസ്റ്റർ, പി മുകുന്ദൻ , പികെ ശ്യാമള , എൻ അനിൽ കുമാർ, ടി ബാലകൃഷ്ണൻ ,എസ് പി രമേശൻ എന്നിവർ സംസാരിച്ചു. എ രാജേഷ് സ്വാഗതവും പ്രജീഷ് ബാബു നന്ദിയും പറഞ്ഞു.