മണ്ഡലം ശ്രദ്ധിക്കാൻ കഴിയില്ലെങ്കിൽ എം.വി ഗോവിന്ദൻ എം.എൽ എ സ്ഥാനം രാജിവയ്ക്കണം - മുസ്ലിം ലീഗ്

talipb leg

തളിപ്പറമ്പ്: ചൊറുക്കള-ബാവുപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥക്ക് മുഖ്യകാരണക്കാരന്‍ സ്ഥലം എം.എല്‍.എയാണെന്നും പാര്‍ട്ടിസെക്രട്ടറി പ്പണിയുള്ള കാരണത്താല്‍ മണ്ഡലംശ്രദ്ധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചൊഴിയണമെന്നും തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഡ്വ.കെ.പി. മുജീബ്‌റഹ്‌മാന്‍ ആവശ്യപ്പെട്ടു. റോഡിൻ്റ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചു. ചൊറുക്കള ശാഖ മുസ്ലിംലീഗ് കമ്മറ്റിയുടെ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വര്‍ഷത്തിലൊരിക്കല്‍ ഹാപ്പിനസ് ഫെസ്റ്റിവല്‍ നടത്താന്‍ മാത്രമാണ് എം.എല്‍.എക്ക് താല്‍പര്യമെന്നും, ഫെസ്റ്റ് കുത്തക കച്ചവടക്കാരെ സന്തോഷിപ്പിക്കാനേ കാരണമാകുന്നുള്ളൂെവന്നും, സാധാരണക്കാരന് ഹാപ്പിയാവാന്‍ അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..
ഉപരോധ സമരത്തിൻ ടി.കെ ആരിഫ് അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് പുതുകണ്ടം, സാമ അബ്ദുള്ള, മണ്ണന്‍ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു..റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Tags