അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ തളിപ്പറമ്പ് നഗരവികസനത്തിന് രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുന്ന എം.വി ഗോവിന്ദൻ എം.എൽ.എയെ അധിക്ഷേപിക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത് : പി.വി.ഗോപിനാഥ്

When pointing out corruption, the rulers are trying to insult M.V. Govindan MLA, who received crores of rupees from the government for the development of Taliparamba city without looking at politics: P.V. Gopinath
When pointing out corruption, the rulers are trying to insult M.V. Govindan MLA, who received crores of rupees from the government for the development of Taliparamba city without looking at politics: P.V. Gopinath

തളിപ്പറമ്പ് : നാട്ടുകാരുടെ പണം കട്ടുമുടിക്കുന്നവരായി തളിപ്പറമ്പ് നഗരസഭ ഭരണാധികാരികൾ മാറിയെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി.ഗോപിനാഥ്. തളിപ്പറമ്പ് നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മുനിസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നഗരസഭ ഓഫീസിലേക്ക് നടത്തിയ ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജനപക്ഷ വികസനത്തിന് യു.ഡി.എഫ് എക്കാലത്തും എതിരാണ്. 

tRootC1469263">

സംസ്ഥാനത്ത് ആകമാനം സർക്കാർ നടപ്പാക്കുന്ന വികസനത്തിന് തുരങ്കംവെക്കുകയാണ് യു.ഡി.എഫ്. തളിപ്പറമ്പിൽ വികസനത്തിന് തുരങ്കംവെക്കുക മാത്രമല്ല ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന സംഘമായി നഗര ഭരണാധികാരികൾ മാറി. പത്രപ്രസ്താവനയിലൂടെ കാര്യങ്ങൾ വിശദീകരിച്ച് ചെയർപേഴ്സണെ വെല്ലു വിളിക്കുകയാണ്. എല്ലാ കൊള്ളക്കും കൂട്ടുനിന്ന ഷാജി എന്ന ഉദ്യോഗസ്ഥനെ ജോയിന്റ് ഡയറക്ടർ സസ്പെന്റ് ചെയ്തില്ലേ. എന്തിനാണ് സസ്പെന്റ് ചെയ്തതെന്ന് വിശദീകരിക്കാൻ നട്ടെല്ലുണ്ടോ. ഈ ഉദ്യോഗസ്ഥനെ വച്ചല്ലേ നാലേ മുക്കാൽ വർഷം പണം കൊള്ളയടിച്ചത്. 

ജോയിന്റ് ഡയറക്ടർ നടപടിയെടുത്തപ്പോഴാണ് ഞങ്ങൾ നടപടിയെടുക്കാൻ തീരുമാനിച്ചുവെന്ന് ഉളുപ്പില്ലാതെ ഭരണാധികാരികൾ പറയുകയാണ്. ലൈസൻസില്ലാതെ സ്ഥാപനം നടത്തിയതിന് നടപടിയെടുത്ത സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും നഗര ഭരണാധികാരികൾ ഭീഷണി പ്പെടുത്തുകയാണ്. കേട്ടുകേൾവിയില്ലാത്ത നടപടിയാണ് ഭരണാധികാരികൾ ചെയ്യുന്നത്. അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ നഗരവികസനത്തിന് കോടിക്കണക്കിന് രൂപ രാഷ്ട്രീയം നോക്കാതെ സർക്കാരിൽ നിന്നും വാങ്ങിയെടുത്ത എം.വി.ഗോവിന്ദൻ എം.എൽ.എയെ അധി ക്ഷേപിക്കാനാണ് നഗര ഭരണാധികാരികൾ ശ്രമിക്കുന്നത്. 

30 കോടിയിലേറെ രൂപ ഈ നഗരത്തിൽ മാത്രം വികസനത്തിനായി ചെലവഴിച്ച എം.എൽ.എയെ പഴിചാരാൻ എങ്ങനെ നിങ്ങൾക്ക് ധൈര്യം വന്നുവെന്ന് ഗോപിനാഥ് ചോദിച്ചു. വികസനമുരടിപ്പ് അവസാനിപ്പിക്കുക, തകർന്ന് തരിപ്പണമായ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, അഴിമതിക്ക് കൂട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും പേരിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവ ശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. നഗരസ ഭയിലെ ആക്രിസാധന ലേല അഴിമതിയും ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആഭിമുഖ്യത്തിലുള്ള സംഘടനയായ മുനി സിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് അസോ സിയേഷൻ ജില്ലാ പ്രസിഡണ്ടും സെക്ഷൻ ക്ലർക്കുമായ വി.വി.ഷാജിയെ കഴിഞ്ഞ ദിവസം തദേശവകുപ്പ് ജോയിന്റ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തി രുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം പ്രക്ഷോഭം ആരംഭിച്ചത്. പൂക്കോത്ത്നട കേന്ദ്രീകരിച്ചാണ് മാർച്ച് ആരംഭിച്ചത്.

പുല്ലാക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ.സ ന്തോഷ്, ഒ.സുഭാഗ്യം, വി.ജയൻ, കെ.ബിജുമോൻ, കൗൺസിലർമാരായ സി.വി.ഗിരീശൻ, കെ.എം.ല ത്തീഫ്, പി.ഗോപിനാഥൻ, സി.സുരേഷ്കുമാർ, എം.പി.സജീറ, വി.വിജയൻ നേതൃത്വം നൽകി. സി.ഐ: പി.ബാബു മോന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Tags