മുസ്ലീം സർവീസ് സൊസൈറ്റി ഉത്തര മേഖലാ സമ്മേളനം കണ്ണൂരിൽ

gyg

കണ്ണൂർ : മുസ്ലീം സർവീസ് സൊസൈറ്റി ഉത്തര മേഖലാ സമ്മേളനം ജൂലായ് ഏഴിന്  രാവിലെ 10 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു സംസ്ഥാന പ്രസിഡൻ്റ് പി. ഉണ്ണിൻ മുഖ്യാതിഥിയാകും.

സംഘാടക സമിതി ചെയർമാൻ അഡ്വ. പി.വി സൈനുദ്ദീൻ അധ്യഷനാകും. നല്ല വ്യക്തി നല്ല സമൂഹമെന്ന വിഷയത്തിൽ പി. മമ്മദ്കോയ എൻജിനിയർ സംഘടനാ സന്ദേശ സമർപ്പണം നടത്തും. രാവിലെ 11 ന് നടന്നുന്ന സാമൂഹിക മുന്നേറ്റം മാനവികതയിലൂടെ യെന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മ ഠത്തിൽ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിനോടനുബന്ധിച്ച് വനിതാ സംഗമം യൂത്ത് മീറ്റ് എന്നിവയും നടത്തും. കണ്ണൂർ, കാസർകോട്, കോഴിക്കോട് വയനാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. പി.വി സൈനുദ്ദീൻ, കൺവീനർ പി.എം അബ്ദുൽ നാസർ, പി. അബ്ദുൽ റസാഖ്, പി. മുനീർ, കെ.പി മുഹമ്മദ് അശ്രഫ് എന്നിവർ പങ്കെടുത്തു.

Tags