മുസ്ലീം ലീഗ് വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണം ഓഗസ്റ്റ് ഏഴിന് തുടങ്ങും

muslim league
muslim league

കണ്ണൂർ:സംസ്ഥാനമുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ട്ശേഖരണംവൻവിജയമാക്കി മാറ്റാൻ മുസ്ലിം ലീഗ്ജില്ലാഭാരവാഹികളുടെയും മണ്ഡലംപ്രസിഡണ്ട്ജ നറൽസെക്രട്ടറിമാരുടെയും യോഗം കീഴ്ഘടകങ്ങളോട്ആഹ്വാനംചെയ്തു. ഫണ്ട്ശേഖരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 7, 8 തീയതികളിൽ ജില്ലയിലെ മുഴുവൻ ശാഖകളിലെ വീടുകൾ കയറിയും, ഒൻപതിന് വെള്ളിയാഴ്ച പള്ളികൾ കേന്ദ്രീകരിച്ചും, ഓഗസ്റ്റ് 10, 11 തീയതികളിൽ  ടൗണുകളിലെയും, കവലകളിലെയും വ്യവസായ -കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഫണ്ടുകൾ ശേഖരിക്കണമെന്ന്   യോഗം  ആഹ്വാനം ചെയ്തു .

ഇതിൻറെ മുന്നൊരുക്കത്തിന് വേണ്ടി ഇന്ന് (ചൊവ്വ )ജില്ലയിലെ മുനിസിപ്പൽ - മേഖല -പഞ്ചായത്ത്തലങ്ങളിൽനേതൃയോഗങ്ങൾ വിളിച്ചുചേർക്കാൻ ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജി യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡണ്ട്അഡ്വ.അബ്ദുൽകരീംചേലേരിഅധ്യക്ഷതവഹിച്ചു.

ജില്ലാഭാരവാഹികളായകെ.ടി .സഹദുള്ള ,മഹമൂദ് കടവത്തൂർ.വി പി വമ്പൻ,കെ.പി .താഹിർ,ഇബ്രാഹിംമുണ്ടേരി,ഇബ്രാഹിംകുട്ടി തിരുവട്ടൂർ,ടി .എ.തങ്ങൾ,അൻസാരിതില്ലങ്കേരി,എം.പി .മുഹമ്മദലി ,ബി.കെ.അഹമ്മദ് ,മണ്ഡലംനേതാക്കളായപി.പി .അബ്ദുൽസലാം ,പി.കെ.ഷാഹുൽ ഹമീദ്, സി.സമീർ,എം എം മജീദ്, ഒമ്പാൻ ഹംസ, പി വി അബ്ദുള്ളമാസ്റ്റർ,സി .പി .റഷീദ് ,കെ.പി .മുഹമ്മദലി,ടി.എൻ .എ .ഖാദർ,ഇഖ്ബാൽകോയിപ്ര .സക്കീർ മൗവ്വഞ്ചേരി,സാഹിർ പാലക്കൽ പ്രസംഗിച്ചു.

Tags