തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം അലങ്കോലമാക്കിയ പ്രതിപക്ഷ നടപടി ജനാധിപത്യവിരുദ്ധം- നഗരസഭാ ചെയർപേഴ്സൺ മൂർഷിദ കൊങ്ങായി


തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ജനാധിപത്യപരമല്ലെന്ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി പ്രസ്താവനയില്‍ ആരോപിച്ചു.കൗണ്‍സിലില്‍ ഉന്നയിച്ച വിഷയം തന്നെയാണ് ചോദ്യമായി എഴുതി തന്നത്. അതുകൊണ്ട് തന്നെ ആ ചോദ്യം അജൻഡയില്‍ ഉള്‍പെടുത്താതിരിക്കാനുള്ള വിവേചനധികാരം ചെയര്‍പേഴ്‌സനുണ്ടെന്നും മൂർഷിദവ്യക്തമാക്കി.
tRootC1469263">
മുന്‍ കൗണ്‍സിലില്‍ ഉന്നയിച്ച വിഷയം സപ്‌ളിമെന്ററി അജൻഡയില്‍ രണ്ടാമത് വിശദമായി പ്രതിപാദിച്ചിട്ടുള്ളതാണ്. ഒരു വിഷയം തന്നെ കൗണ്‍സിലില്‍ രണ്ട് അജൻഡയായി വരുന്നത് കൊണ്ടും മുന്‍ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ ഉന്നയിച്ച വിഷയമായത് കൊണ്ടുമാണ് ചോദ്യം അജൻഡയിൽ ഉള്‍പെടുത്താതിരുന്നത്.അതൊരിക്കലും കൗണ്‍സിലറുടെ അവകാശം നിഷേധിക്കലല്ല.

മുന്‍ കൗണ്‍സിലില്‍ സ്റ്റിയറിംഗ് കമ്മിറ്റിക്ക് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച വിഷയം ഇന്നലെ നടന്ന കൗണ്‍സിലില്‍ വിശദമായി കുറിപ്പ് സഹിതം വരികയും വീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലും തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് ഈ വിഷയങ്ങള്‍ കൗണ്‍സില്‍ അജൻഡ തുടങ്ങുന്നതിനു മുൻപ് ഉന്നയിച്ച് കൗണ്‍സില്‍ അലങ്കപ്പെടുത്തിയത്.
ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്.
വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും ചെയര്‍പേഴ്‌സന്‍ പ്രസ്താവനയില്‍ പറഞ്ഞു.