മൂവി ക്ളബ്ബ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 19 ന് കണ്ണൂരിൽ

Movie Club Film Television Artist and Makers Association state conference to be held in Kannur on the 19th
Movie Club Film Television Artist and Makers Association state conference to be held in Kannur on the 19th

കണ്ണൂർ:മൂവി ക്ലബ്ബ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് മേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 19 ന് ഞായറാഴ്ച്ച കണ്ണൂർമഹാത്മാ മന്ദിരത്തിൽ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ചിദാനന്ദൻപൂമംഗലം കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലക്കാരായ വിവിധ പ്രതിഭകളെ അനുമോദിക്കും. 

tRootC1469263">

സിനിമ-സീരിയൽ നടി കണ്ണൂർ ശ്രീലത, മിമിക്രി ആർടിസ്റ്റ് ശിവദാസൻ മട്ടന്നൂർ, ശാർങ് ധരൻ കൂത്തുപറമ്പ്, സിനിമ-സീരിയൽ - നാടക നടി രജിതമധു, ഏഷ്യാനറ്റ് സ്റ്റാർ സിംഗർവിന്നർ പല്ലവി രതീഷ് , ഫ്ലവേർസ് ടോപ് സിംഗർ മാരായ ഗൗതം കൃഷ്ണ,വൈഗ ഷാജി എന്നിവരെയാണ് ചടങ്ങിൽ അനുമോദിക്കും. പരിപാടിയിൽ കണ്ണൂരിലെ ചലച്ചിത്ര സംവിധായകരായ പപ്പൻ നരി പറ്റ, ഷെറി ഗോവിന്ദൻ, ചന്ദ്രൻ നരിക്കോട്, വിജേഷ് ചെമ്പിലോട് എന്നിവർ മുഖ്യാതിഥികളാവും. 


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മൂവി ക്ളബ്ബ് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടന മലയാള ചലച്ചിത്രം നിർമ്മിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.സമ്മേളനത്തോടനുബന്ധിച്ച് ക്ലബ്ബ് അംഗങ്ങളുടെ ഹാസ്യ നൃത്ത സംഗീത പരിപാടികളും ഉണ്ടായിരിക്കും.ജയൻ പയ്യന്നൂർ,ബിന്ദു പാപ്പിനിശ്ശേരി, സുരേഷ് ചാലാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags