മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

Morazha Govt. Higher Secondary School building inaugurated
Morazha Govt. Higher Secondary School building inaugurated

മോറാഴ :പൊതുവിദ്യാഭ്യാസ രംഗത്ത് വലിയൊരു നവോത്ഥാനത്തിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകോത്തര നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ പാർലമെന്റിന്റെ ലോഗോ ഇന്റിഫാദാ മന്ത്രി ചടങ്ങിൽ പ്രകാശിപ്പിച്ചു. 

tRootC1469263">

രണ്ടു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ വി സതീദേവി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ.വി പ്രേമരാജൻ, എം ആമിന, പി.കെ മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർമാരായ കെ മോഹനൻ, സി.പി മുഹാസ്, ആന്തൂർ നഗരസഭാ മുൻ അധ്യക്ഷ പി.കെ ശ്യാമള ടീച്ചർ, ഹയർസെക്കൻഡറി വിഭാഗം ആർഡിഡി എ കെ വിനോദ് കുമാർ, ഹയർ സെക്കൻഡറി വിഭാഗം അസി. കോ ഓർഡിനേറ്റർ വി സ്വാതി, പ്രിൻസിപ്പൽ ഇൻ ചാർജ് സി അനീഷ് കുമാർ, പ്രധാനധ്യാപിക സരിത, സംഘാടക സമിതി കൺവീനർ കെ.എം ബാലകൃഷ്ണൻ, എസ് എം സി ചെയർമാൻ കെ.വി മുഹമ്മദ് അഷ്റഫ്, പി.കെ മുജീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

Tags