മീഞ്ച കൃഷിഭവൻ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു
കാസർഗോഡ് :കൃഷിക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരാകണം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇടവേളകളിൽ വിശ്രമിക്കാനുള്ള ഇടത്താവളം മാത്രമാണ് കൃഷിഭവനുകൾ എന്നും മന്ത്രി പറഞ്ഞു. മീഞ്ച ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയുടെ ഭാഗമായി നടന്ന കിസാൻ ഘോഷ്ടി മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആർ ഷെട്ടി ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടീച്ചർ എന്നിവർ മുഖ്യാതിഥികളായി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ, മീഞ്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാമ ബല്ലംഗുടേൽ, മീഞ്ച ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ റൂഖിയ സിദ്ദിഖ്, ബാബു, സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗോൾഡൻ റഹ്‌മാൻ, കമലാക്ഷി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം എൽ അശ്വിനി, കെ വി രാധാകൃഷ്ണൻ, ആത്മ പ്രോജക്ട് ഡയറക്ടർ കെ ആനന്ദ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി മേനോൻ, മഞ്ചേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് അരുൺ പ്രസാദ്, മീഞ്ച ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിസ്രിയ എം കുഞ്ഞി, നാരായണ തുംഗ, ജ്യോതി പി റായി, കുസുമ മോഹൻ, കെ.ചന്ദ്രശേഖരൻ, ജനാർദ്ദന പൂജാരി, ബി.എം ആശാലത, രേഖ ശരത്ത്, ജി.വിനോദ്, എം. അബ്ദുൾ റസാഖ്, മീഞ്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ.അഞ്ജന, മീഞ്ച ഗ്രാമ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.മുഹമ്മദ്, സി.ഡി.എസ് ചെയർപേഴ്‌സൺ ശാലിനി ബി ഷെട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.വി രമേശൻ, രാമകൃഷ്ണ കടമ്പാർ, എം.കെ മുഹമ്മദ്, ബി.എം ആദർശ്, അസീസ് മരിക്കെ, രാഘവ ചേരാൽ, മുഹമ്മദ് കൈകമ്പ, ഹമീദ് കോസ്മസ്, താജുദിൻ കുമ്പള എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.രാഘവേന്ദ്ര സ്വാഗതവും മീഞ്ച കൃഷിഭവൻ കൃഷി ഓഫീസർ എ.ചഞ്ചല നന്ദിയും
.jpg)

