വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വ പഠന ക്യാമ്പിന് ആവേശകരമായ തുടക്കം


കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വ പഠന ക്യാംപിന് കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ ആവേശകരമാല തുടക്കം.കെ.വി.വി. ഇ എസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് കുഞ്ഞാവു ഹാജി പതാക ഉയർത്തി. തുടർന്ന് പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ സുവനീർ ജില്ലാ പ്രസിഡൻ്റ് ദേവസ്യാ മേച്ചേരി കുഞ്ഞാവു ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
നേതൃത്വപാടവമെന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയ്നർ അഡ്വ.ജെ. സിവാമന കുമാർ ക്ളാസെടുത്തു..ഇതിനു ശേഷം പാർലമെൻ്ററി ക്ളാസ് നടന്നു. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.വി.വി. ഇ 'എസ് ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത് സ്വാഗതം പറ ഞ്ഞു. ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര അനുശോചനയോഗം ഉദ്ഘാടനം ചെയ്തു.
ആശ്രയ പദ്ധതിയിൽ നിന്നുള്ള ധനസഹായ വിതരണം വൈകിട്ട് മൂന്നിന് മന്ത്രി ഒ.ആർ കേളു നിർവഹിക്കും. വ്യപാരികൾക്കുള്ള ചികിത്സാ സഹായ വിതരണം കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കും..പി. കുഞ്ഞാവു ഹാജി, ബാബു കോട്ടയിൽ, അഡ്വ. കെ.കെ ബലറാം, പി.കെ ജേക്കബ് എന്നിവർ പങ്കെടുക്കും. ജില്ലാ ട്രഷറർ എം.പി തിലകൻ നന്ദി പറയും.
