ഒളിപ്പിച്ചത് ഫ്രിഡ്ജിനുള്ളിൽ :തലശേരിയിൽ എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ
തലശേരി:തലശേരിയിൽ എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. ചാലില്‍ സ്വദേശിനി പി.കെ. റുബൈദയാണ് അറസ്റ്റിലായത് .10.5 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. യുവതി വാടകയ്ക്കുതാമസിക്കുന്ന കുയ്യാലിലെ വീട്ടിലെ ഫ്രിഡ്ജിന് അടിയിലാണ് മയക്കു മരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ റെയ്ഡിലാണ് 10.5 ഗ്രാം എം.ഡി.എംഎയുമായി ചാലില്‍ സ്വദേശിനി പി.കെ. റുബൈദ അറസ്റ്റിലായത്.കുയ്യാലിയില്‍ ഇവര്‍വാടകയ്ക്കുതാമസിക്കുന്ന ക്വാട്ടേഴ്‌ലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചു വച്ചത്.
തനിച്ചു താമസിക്കുന്ന യുവതി വാടക വീട്ടില്‍ മയക്ക്മരുന്ന് വില്ലന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തലശേരി പോലീസ് പരിശോധന നടത്തുകയായിരുന്നു.10.5 ഗ്രാം എം.ഡി.എം. ഫ്രിഡ്ജിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആറ് മൊബൈല്‍ ഫോണുകളും, 4800 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കാനാണ് എം.ഡി.എം.എ. സൂക്ഷിച്ചതെന്നാണ് നിഗമനം. പോലീസ് കണ്ടെടുത്ത ഫോണുകള്‍ പരിശോധിച്ചു വരികയാണ് തലശേരി എസ് ഐ.ടി.കെ.അഖിലും സംഘവുമാണ് ഇവരെ പിടികൂടിയത്