മാട്ടൂലിൽ വീണ്ടും റെയ്ഡ്:മണൽ ലോറികൾ പിടികൂടി

Raid again in Mattul: Sand lorries seized
Raid again in Mattul: Sand lorries seized


പഴയങ്ങാടി : മണൽ കടത്തിനെതിരെ പരിശോധന ശക്തമാക്കി പഴയങ്ങാടി പൊലീസ് മാട്ടൂലിൽ വീണ്ടും മണൽ ലോറികൾ പിടികൂടി. പഴയങ്ങാടി സി.ഐ സത്യനാഥൻ്റെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐമാരായ സുരേഷ് കുമാറിൻ്റെയും സുനീഷിൻ്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ മാട്ടൂലിൽ സാഹസികമായി ലോറികൾ പിടികൂടിയത്.

tRootC1469263">

പൊലിസ് ഡ്രൈവർ മിഥുനും സംഘത്തിലുണ്ടായിരുന്നു പിടികൂടിയ മണൽ ലോറി പഴയങ്ങാടി പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഓടി രക്ഷപ്പെട്ട ഡ്രൈവർമാർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.

Tags