മട്ടന്നൂർ കുറ്റിക്കരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
Oct 6, 2025, 14:35 IST
മട്ടന്നൂർ :കെ കെ ശൈലജ എംഎൽഎ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കീഴല്ലൂർ കുറ്റിക്കരയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ഇ ഷീന അധ്യക്ഷയായി. സി പി പ്രകാശ് ബാബു സംസാരിച്ചു. ഓണാഘോഷത്തിൻറെ ഭാഗമായി നടത്തിയ വിവധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം എം രതീഷ് നിർവഹിച്ചു. എം വി പ്രശാന്തൻ സ്വാഗതവും മട്ടന്നൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പായസ വിതരണവും ഉണ്ടായി.
tRootC1469263">.jpg)

