മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുംകളിയാട്ടം: ഇന്ന് ഭഗവതിയുടെ തിരുമുടി നിവരും

Mathamangalam Muchilot Bhagavathy Temple Perumkaliyattam
Mathamangalam Muchilot Bhagavathy Temple Perumkaliyattam

മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ സമാപനദിവസമായ ഇന്ന് ഭഗവതിയുടെ തിരുമുടി നിവരും. ഉച്ചയ്ക്ക് 1 മണിയ്ക്ക് കൈലാസക്കല്ലിന് സമീപം ആയിരങ്ങളെ സാക്ഷിയാക്കിയാണ് മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരുക. രാത്രി നടക്കുന്ന വെറ്റിലാചാരത്തോടെയാണ് പെരുങ്കളിയാട്ടത്തിന് സമാപനമാവുക.

ഇന്ന് ഉച്ചയ്ക്കും രാത്രിയുമായി ഒരു ലക്ഷം പേർക്ക് സദ്യ വിളമ്പും കായക്കഞ്ഞി അടക്കമുള്ള പത്തോളം വിഭവങ്ങളടങ്ങിയ സദ്യയാണ് വിളമ്പുക. ഇന്നലെ രാവിലെ മുതൽ വിവിധ തെയ്യകോലങ്ങൾ അരങ്ങിലെത്തി. വൈകുന്നേരം ദേവകൂത്ത്, തുടർന്ന് മംഗലം കുഞ്ഞുങ്ങളോടു കൂടിയ തോറ്റം, നെയ്യാട്ടം എന്നിവയും നടന്നു.