പിൻവാതിൽ നിയമനത്തിനെതിരെ മഹിളാ കോൺഗ്രസ് ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് മാർച്ച് നടത്തി

CONGRASA

കണ്ണൂർ:അംഗൻവാടി വർക്കർ / ഹെൽപർ നിയമനലിസ്റ്റിലെ രാഷ്ട്രീയവൽകരണം ഉപ്രക്ഷിക്കുക. സി.പി.എംനേതാക്കളുടെ ബന്ധുക്കളുടെയും സ്വന്തക്കാരെയും തിരുകി കയറ്റിയ നിയമനലിസ്റ്റ് റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  നടത്തിയ മാർച്ച് ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി പഞ്ചായത്തു, ഇരിട്ടി നഗരസഭ തുടങ്ങി സി. പി. എം ഭരിക്കുന്ന വിവിധ സ്ഥലങ്ങളിൽ നടത്തിയ നിയമനങ്ങളിൽ സി പി എം സ്വന്തക്കാരെയും ബന്ധുക്കളെയും കുത്തിനിറച്ച ലിസ്റ്റാണ് പുറത്ത് വന്നിട്ടുള്ളത് .   

ഇതുപോലെ  ഗുരുതരമായ ക്രമക്കേടുകൾ ആണ് വിവിധ സ്ഥലങ്ങളിൽ ഉണ്ടായിട്ടുള്ളത് . ഇത്തരത്തിൽ വന്നിട്ടുള്ള ലിസ്റ്റ് റദ്ദ് ചെയ്തു ഉദ്യോഗാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും  ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ശ്രീജ മoത്തിൽ അദ്ധ്യക്ഷതവഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനിരമാനന്ദ്, കെ.പി സി സി മെമ്പർ അമൃത രാമകൃഷ്ണൻ , ഡി സി സി സെക്രട്ടറി രജിത്ത് നാറാത്ത് , ഇ പി ശ്യാമള , ടി.സി പ്രിയ , ഉഷ എം, ധനലക്ഷ്മി പി.വി, കെ. പി വസന്ത, ഷർമ്മിള എ , പുഷ്പലത എൻ, ചന്ദ്രിക പി.വി, ലത എം വി തുടങ്ങിയവർ സംസാരിച്ചു

Tags