എം. വിജിൻ എം.എൽ.എ യുടെ ഇടപെടൽ:താവം മേൽ പാലത്തിലെ കുഴി അടച്ചു

M Vigin MLA intervention The hole in the Thavam bridge was closed

കണ്ണൂർ: എം.എൽഎയുടെ ഇടപെടലിനെ തുടർന്ന്പഴയങ്ങാടിതാവം റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴി അടച്ചു. അറ്റകുറ്റ പ്രവൃത്തി നടക്കുന്ന സ്ഥലം എം വിജിൻ എം എൽ എ സന്ദർശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ത്വരിത ഗതിയിൽ യാത്രക്കാർക്ക് അപകടകരമായ കുഴികൾ അടച്ചത്.

കനത്ത മഴ ആരംഭിച്ചതോടെ മേൽപാലത്തിൽ കുഴി രൂപപ്പെടുകയായിരുന്നു. ജനങ്ങൾക്ക് ഭീഷണിയാകുന്ന കുഴി അടിയന്തിരമായി അടക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് എം എൽ എ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച്ച രാവിലയോടെ കുഴി അടച്ചത്.

പാപ്പിനിശ്ശേരി- പഴയങ്ങാടി – പിലാത്തറ കെ എസ് ടി പി റോഡിൽ അറ്റകുറ്റ പ്രവൃത്തി നേരത്തെ ചെയ്തിരുന്നെങ്കിലും, മഴ രൂക്ഷമായതോടെ പുതിയ കുഴികൾ രൂപപ്പെടുകയാണ് ഉണ്ടായത്
കല്യാശ്ശേരി – അഴീക്കോട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത്.

 പ്രസ്തുത റോഡിൻ്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതിനാൽ നേരത്തെ അറ്റകുറ്റ പ്രവൃത്തികൾ ചെയ്ത് കുഴികൾ അടച്ചെങ്കിലും, സമീപത്തായി പുതിയ കുഴികൾ രൂപപ്പെടുന്നത് ഇരുചക്രവാഹന യാത്രക്കാർക്കുൾപ്പടെയുള്ളവർക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.
ഇതിൽ ജനങ്ങൾ ആശങ്കയിലായിരുന്നു.

ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ റോഡിൻ്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തുന്നതിന് 15.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആയതിൻ്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു.

M Vigin MLA intervention The hole in the Thavam bridge was closed

Tags