തദ്ദേശ തെരഞ്ഞെടുപ്പ് : കണ്ണൂരിലും വളപട്ടണത്തും പോലീസ് റൂട്ട് മാർച്ച് നടത്തി

Local body elections: Police conduct route march in Kannur and Valapattanam
Local body elections: Police conduct route march in Kannur and Valapattanam

കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ  ഭാഗമായി കണ്ണൂരിലും വളപട്ടണത്തും പോലീസും റാപ്പിഡ് ആക്ഷൻ ഫോസും സംയുക്തമായി റൂട്ട് മാർച്ച്‌ നടത്തി.കണ്ണൂരിൽ സിറ്റി പോലീസ് കമ്മീഷണർ  നിധിൻരാജ് പി ഐപിഎസിന്റെ നേതൃത്വത്തിൽ കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പ്രദീപൻ കണ്ണിപ്പൊയിൽ, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ   വിനുമോഹൻ പി എ, എസ് ഐ . ദീപ്തി വി വി, എസ് ഐ അനുരൂപ് കെ  75 പോലീസ് സേനാം​ഗങ്ങളും ആർഎഎഫ് അസിസ്റ്റന്റ് കമാണ്ടന്റ് അനിൽ കുമാർ യാദവ്, ഇൻസ്പെക്ടർ  ജി മനോഹരൻ,  ഇൻസ്പെക്ടർ . കെ എം കുമാരി,  60 ആർ.എ.എഫ് സേനാംഗങ്ങളും  ഉൾപ്പെട്ട കണ്ണൂരിലെ റൂട്ട് മാർച്ച് താവക്കരയിൽ നിന്നും ആരംഭിച്ച് പഴയ ബസ് സ്റ്റാന്റിൽ  അവസാനിച്ചു. 

tRootC1469263">

Local body elections: Police conduct route march in Kannur and Valapattanam

വളപട്ടണത്ത് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്  (നാർക്കോട്ടിക് സെൽ)  രാജേഷ് പിയുടെ നേതൃത്വത്തിൽ വളപട്ടണം  പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജേഷ് പി, എസ് ഐ . ലതീഷ്. സി സി, എസ് ഐ .  വികാസ്, എസ് ഐ ഭാസ്കരൻ ഉൾപ്പെടെ 35 പോലീസ് സേനാം​ഗങ്ങളും ആർ.എ.എഫ് സെക്കന്റിൻ കമാണ്ടന്റ് സച്ചിൻ ജി, ഇൻസ്പെക്ടർ  ജി സുരേഷ് 60  ആർ.എ.എഫ് സേനാംഗങ്ങളും ഉൾപ്പെട്ട വളപട്ടണം റൂട്ട് മാർച്ച് അഴീക്കോട് അക്ലിയത്ത് സ്ക്കൂളിൽ നിന്നും ആരംഭിച്ച്  പൂതപ്പാറ ടൗണിൽ അവസാനിച്ചു.

Tags