ലയൺസ് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു


കണ്ണൂർ: കണ്ണൂർ,കോഴിക്കോട്, വയനാട് 'കാസർകോട്, മാഹി എന്നിവടങ്ങളിnei ലയൺസ് ഡിസ്ട്രിക്318 ഇ ദൃശ്യ വാർത്താ മാധ്യമ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വാർത്താ മാധ്യമ പുരസ്കാരം അനിൽ കുരുടത്ത് ( മലയാള മനോരമ ) കെ. സുജിത്ത് (കേരള കൗമുദി ) എന്നിവർക്ക് നൽകും.
ദൃശ്യമാധ്യമ വിഭാഗത്തിൽ സി.കെ വിജയൻ (മാതൃഭൂമി ന്യൂസ്) അർഹനായി. പതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം. ഫെബ്രു വരി ഒന്നിന് വൈകിട്ട് 6.30 ന് കണ്ണൂർ ലയൺസ് ഹാളിൽ നടക്കുന്ന അവാർഡ് ദാന പരിപാടി കണ്ണൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലിസ് യതീഷ് ചന്ദ്ര ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. ആധുനിക കാലത്ത് മാധ്യമങ്ങളുടെ പ്രസക്തിയെന്ന വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ശശീന്ദ്രൻ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ ഡിസ്ട്രിക്ക് ഗവർണർ കെ.വി രാമചന്ദ്രൻ 'മാർക്കറ്റിങ് ആൻഡ് കമ്യുണിക്കേഷൻ ചെയർപേഴ്സൺ കെ.പി. ടി. ജലീൽ'ഡിസ്ട്രിക് പ്രിൻസിപ്പൽ സെക്രട്ടറി സിദ്ധാർത്ഥ് വണ്ണാരത്ത്, ഗ്ളോബൽ സർവീസ് ടീം കോർഡിനേറ്റർ എം. വിനോദ് കുമാർ 'എം.പി പ്രസൂൺകുമാർ എന്നിവർ പങ്കെടുത്തു.
