ലീഗ് നേതാവ് മണ്ണൻ സുബൈർ തൃണമൂലിൽ ചേർന്നു

ലീഗ് നേതാവ് മണ്ണൻ സുബൈർ തൃണമൂലിൽ ചേർന്നു
League leader Mannan Subair joins Trinamool
League leader Mannan Subair joins Trinamool

കണ്ണൂർ :മുസ്ലിംലീഗ് നേതാവ് മണ്ണന്‍ സൂബൈര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.കണ്ണൂരില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ വെച്ച് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു.തളിപ്പറമ്പ് നഗരത്തിലെ കെ.വി.കോപ്ലക്സില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ കഷ്ട നഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

tRootC1469263">

കെ.എസ്.ഇ.ബി യുടെയും ഫയര്‍ ഫോഴ്സിന്റെയും അനാസ്ഥയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചുതിന് കാരണമെന്ന് ജില്ലാ കമ്മറ്റി വിലയിരുത്തി.യോഗത്തില്‍ പ്രസീത അഴീക്കോട് അദ്ധ്യക്ഷത വഹിച്ചു.നിസാര്‍ മേത്തര്‍, മണ്ണന്‍ സുബൈര്‍, റമീസ്.കെ.ഹമീദ്, അഷ്‌റഫ് പൂക്കേടം, വിജയകുമാര്‍ മേക്കര, ഹബീബ് മാസ്റ്റര്‍, ഡോ.ഷഫീക്ക്, അഷ്‌റഫ് തീരം, സുമേഷ് കണ്ടക്കൈ എന്നിവര്‍ പ്രസംഗിച്ചു.
 

Tags