ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ലാപ്ടോപ് തട്ടിപ്പറിച്ച മോഷ്ടാവ് രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ലാപ്ടോപ് തട്ടിപ്പറിച്ച മോഷ്ടാവ് രക്ഷപ്പെട്ടു
train
train

കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവതിയുടെ ലാപ്ടോപ്പ് മോഷ്ടിച്ചയാൾ രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച പുലർച്ചെയാണ് സംഭവം. മംഗ്ളൂര് - തിരുവനന്തപുരം മാവേലി എക്സ് പ്രസ്സിൽ ആലുവ സ്റ്റേഷൻ കഴിഞ്ഞയുടനെ പുലർച്ചെ 1.30 മണിയോടെ സൈഡ് ബർത്തിൽ ഇരിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശി ആർഷ എന്ന യുവതിയുടെ 45,000 രൂപ വിലവരുന്ന ലാപ് ടോപ് അടങ്ങുന്ന ബാഗാണ്  ടോയ്‌ലറ്റ് ഡോറിന് സമീപം നിൽക്കുകയായിരുന്ന അപരിചിതൻ ബലമായി പിടിച്ച്പറിച്ചെടുത്തു ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങി ഓടിരക്ഷപ്പെട്ടത്.

tRootC1469263">

കോഴിക്കോട് പ്രോവിഡൻസ് കോളേജിലെ ഗസ്റ്റ് ലക്ചറായയുവതി കോഴിക്കോട് നിന്നും തിരുവനന്തപുരം നെടുമങ്ങാടിലെ തന്റെ വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേയാണ് കവർച്ച നടന്നത്. യുവതി ബഹളം വെച്ചു നിലവിളിച്ചപ്പോൾ മറ്റു യാത്രക്കാർ ഓടിക്കൂടുമ്പോഴേക്കും പ്രതി ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആർ.പി. എഫും, ഡ്യൂട്ടി പൊലീസും, ടി.ടി.യുമടക്കം എത്തി കാര്യങ്ങൾ തിരക്കി മറ്റു സ്ഥലങ്ങളിലേക്ക്  സന്ദേശം കൈമാറുകയും ചെയ്തിട്ടുണ്ട്.

എന്നാൽ റിസർവേഷൻ കമ്പാർട്ട്മെന്റിൽ അനധികൃതമായി ടോയ്ലെറ്റ് പാസേജിൽ സ്ഥിരമായി ഇത്തരം ആളുകളെ നിൽക്കുന്നതിൽ നിന്നും കർശനമായി റെയിൽവേ വിലക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്നും  റിസർവേഷൻ യാത്രക്കാർക്ക് ഇതിലൂടെ അവരുടെ സുരക്ഷയാണ് നഷ്ടപ്പെടുന്നതെന്നും   ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം റെയിൽവേയുടെ  അനാസ്ഥയാണെന്നും ഇത് തടയാൻ ഇനിയെങ്കിലും റെയിൽവേ തുടർ നടപടികൾ സ്വീകരിക്കണമെന്നും നോർത്ത് മലബാർ റെയിൽവേ പാസ്സഞ്ചേർസ് കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ആർ ടിസ്റ്റ് ശശികല പറഞ്ഞു. യുവതിയുടെ അടുത്ത സീറ്റിൽ യാത്ര ചെയ്ത ആർട്ടിസ്റ്റ്ശശികല കവർച്ചയ്ക്ക് ദൃക്സാക്ഷിയായിരുന്നു.

Tags