കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡിഎസിൻ്റെ നേതൃത്യത്തിൽ ഞാറ്റടി മഴപ്പൊലിമ സംഘടിപ്പിച്ചു

mazhapolima

തളിപ്പറമ്പ: കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡിഎസിൻ്റെ നേതൃത്യത്തിൽ ഞാറ്റടി മഴപ്പൊലിമ സംഘടിപ്പിച്ചു. ചവന പുഴപാടശേഖരത്തിൽ സുപ്രഭ കലാനിലയത്തിന് സമീപം വയലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.എം. സീന ഉദ്ഘാടനം ചെയ്തു. തരിശ് വയലുകൾ കൃഷിയോഗ്യമാക്കി ഉത്പ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ടാണ് കാർഷിക പുനരാവിഷ്ക്കരണ ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്.

കർഷകർക്കും, കർഷക തൊഴിലാളികൾക്കും ഒപ്പം കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ, ബാലസഭ കൂട്ടുകാർ, ചവനപ്പുഴ ഇ എം എസ് സ്മാരക ഗ്രന്ഥാലയം പ്രവർത്തകർ, പാടശേഖര ഭാരവാഹികൾ,നാട്ടുകാർ എന്നിവർ വയലിലിറങ്ങി.കമ്പവലി, നിധി കണ്ടെത്തൽ, ബലൂൺ ഫൈറ്റിംഗ്, ബോൾ പാസ്, ഫുഡ്ബോൾ തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

എം.വി.ജനാർദ്ദനൻ മാസ്റ്റർ വിശിഷ്ടാഥിതിയായി പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ ടി.പി.പ്രസന്ന ടീച്ചർ, സി.അനിത, പി.പി. കാഞ്ചന, വി. രമ്യ, പി. സത്യനാരായണൻ മാസ്റ്റർ, അബ്ദുൾ റഹ്മാൻ, കെ.വി. ബാലൻ മാസ്റ്റർ, വി.എം വിമല ടീച്ചർ എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.ലക്ഷ്മണൻ അധ്യക്ഷനായി. സി.ഡി എസ് ചെയർപേഴ്സൺ എൻ റീജ സ്വാഗതവും ഷൈമ നന്ദിയും പറഞ്ഞു.

Tags