തലശേരി പാലയാട് ലീഗൽ സ്റ്റഡീസ് ക്യാംപസ് ഹോസ്റ്റലിൽ കെ.എസ്.യു നേതാവിന് നേരെ മൂടി സംഘത്തിന്റെ ആക്രമണം


തലശേരി : പാലയാട് ലീഗൽ സ്റ്റഡീസ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിൽ നിന്നും കെ.എസ്.യു നേതാവിനെ എസ്.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതായി പരാതി.
പത്തോളം വരുന്ന മുഖംമൂടി സംഘം ഹോസ്റ്റലിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. ഇന്ന് പുലർച്ചെ ഒന്നരയോടെസംഘടിച്ചെത്തിയ അക്രമി സംഘത്തിന്റെ ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ബിതുൽ ബാലനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൈക്കിൾ ചെയിൻ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം അഴിച്ചു വിട്ടുവെന്നാണ് പരാതി. പാലയാട് ലീഗൽ സ്റ്റഡീസ് ക്യാമ്പസ് രണ്ടാം വർഷ നിയമ വിദ്യാർത്ഥിയായ ബിതുൽ ബാലൻ കെ.എസ്.യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയാണ് 'സംഭവത്തിൽ ധർമ്മടം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.