പി.എം. ശ്രീക്കെതിര കെ എസ് യു നടത്തിയനൈറ്റ്‌ മാർച്ചിൽ പൊലിസുമായി സംഘർഷം ; കണ്ണൂരിൽ റോഡ് ഉപരോധിച്ച് കെ എസ് യു പ്രവർത്തകർ

പി.എം. ശ്രീക്കെതിര കെ എസ് യു നടത്തിയനൈറ്റ്‌ മാർച്ചിൽ പൊലിസുമായി സംഘർഷം ; കണ്ണൂരിൽ റോഡ് ഉപരോധിച്ച് കെ എസ് യു പ്രവർത്തകർ
KSU activists block road in Kannur during night march against PM Srikethira; clash with police
KSU activists block road in Kannur during night march against PM Srikethira; clash with police


കണ്ണൂർ : പിഎം. ശ്രീ പദ്ധതിക്കെതിരെ കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ചിൽ പൊലിസുമായി സംഘർഷം. നഗരത്തിലെ റോഡ് ഉപരോധിച്ച കെ എസ് യു പ്രവർത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ നീക്കാൻ ശ്രമിച്ചപ്പോഴാണ് ഉന്തും തള്ളുമുണ്ടായത്.ചരിത്രത്തെ വളച്ചൊടിക്കാനും സംഘപരിവാർ അജണ്ടകളെ ഒളിച്ച് കടത്താനും മിത്തുകളെ ശാസ്ത്രങ്ങളാക്കി അവതരിപ്പിക്കാനുമുള്ള ബി ജെ പി സർക്കാരിന്റെ ശ്രമങ്ങൾക്ക് പച്ചക്കൊടി വീശുകയാണ് പിണറായി സർക്കാരെന്നും സംഘപരിവാറിന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ വിറ്റതിന് തുല്യമാണിതെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ പറഞ്ഞു.

tRootC1469263">

കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി സി സി യിൽ നിന്നും പ്രകടനമായെത്തിയെ കെ എസ് യു പ്രവർത്തകർ കാൽടെക്സിൽ റോഡുപരോധിച്ചത് പോലീസുമായി ഉന്തും തള്ളിനുമിടയാക്കി.പ്രതിരോധിച്ച് നിന്ന കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിത്ത് അശോകൻ അധ്യക്ഷത വഹിച്ചു. അർജുൻ കോറോം, അക്ഷയ് മാട്ടൂൽ, മുബാസ് സി എച്ച്, അർജുൻ ചാലാട്, നഹീൽ ഇരിക്കൂർ,വൈഷ്ണവ് മലപ്പിലായി,സൂര്യതേജ് എ എം,പ്രകീർത്ത് മുണ്ടേരി, റംഷാദ് ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി.

Tags