കെ പി എസ് ടി എ റവന്യൂ ജില്ലാ സമ്മേളനം മയ്യിലിൽ
കണ്ണൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ പി എസ് ടി എ ) ഒമ്പതാമത് കണ്ണൂർ റവന്യൂ ജില്ലാ സമ്മേളനം ജനുവരി 9 മുതൽ 4 ദിവസങ്ങളിലായി മയ്യിലിൽ നടക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ദിനമായ ഇന്ന് വൈകുന്നേരം 4-30ന് മയ്യിൽ നഗരത്തിൽ വിളംബര ജാഥ നടക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം അഡ്വ: സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയ്യും.
നാളെ 4 മണിക്ക് ജില്ലാ കൗൺസിൽ യോഗം ചേരും. ശനിയാഴ്ച നടക്കുന്ന അദ്ധ്യാപക പ്രകടനവും തുടർന്നുള്ള പൊതുസമ്മേളനവും കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എം എൽ എ ഉദ്ഘാടനം ചെയ്യും. 12 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സുഹൃദ് സമ്മേളനം എറണാകുളം ഡി സി സി ജനറൽ സെക്രട്ടറി ഡോ: ജി ജോണും 2 മണിക്ക് വനിതാ സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷസോമനും സമാപന ദിനമായ ഞായറാഴ് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദനും ഉദ്ഘാടനം ചെയ്യും.
തുടർന്ന് പുതിയ ജില്ലാ കൗൺസിൽ യോഗവും ജില്ലാഭാരവാഹി തിരഞ്ഞെടുപ്പും നടക്കും. 3-30 സമാപന സമ്മേളനം യു ഡി എഫ് ചെയർമാൻ പി ടി മാത്യുവും ഉദ്ഘാടനം ചെയ്യുമെന്ന് രമേശൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം കെ അരുണ, ജില്ലാ പ്രസിഡണ്ട് യു കെ ബാലചന്ദ്രൻ, സെക്രട്ടറി ടി വി ഷാജി, രജീഷ് കാളിയത്താൻ എന്നിവരും പങ്കെടുത്തു.