അറിവ് മനുഷ്യ നന്മക്കു വേണ്ടിയാവണം : ഡോ. ഷക്കീൽ അഹമ്മദ് ഐ എ സ്

അറിവ് മനുഷ്യ നന്മക്കു വേണ്ടിയാവണം : ഡോ. ഷക്കീൽ അഹമ്മദ് ഐ എ സ്
Knowledge should be for the good of humanity: Dr. Shakeel Ahmed IAS
Knowledge should be for the good of humanity: Dr. Shakeel Ahmed IAS

തളിപ്പറമ്പ:  വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങളും പദ്ധതികളും സമൂഹ നന്മക്ക്  ഉപകാരമെടുന്ന തരത്തിലാവണമെന്നും അത് നാനാ മേഖലയിലുള്ള മനുഷ്യർക്ക് ഗുണം ലഭിക്കുന്നതവണമെന്നും ഡോ. ഷക്കീൽ അഹമ്മദ് പറഞ്ഞു.  മേഘാലയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥി ഡോ. ഷക്കീൽ അഹമമ്മദ്‌ ഐ എ എസിനു കോളേജ്  നൽകിയ സ്വീകരണയോഗത്തിൽ അദ്ദേഹം പറഞ്ഞു.  

tRootC1469263">

 സർ സയ്യിദ് കോളേജും സി ഡി എം ഇ എ യും സംയുക്തമായി കോളേജ് ഓഡിയോ വിശ്വൽ തിയേറ്ററിൽ വെച്ച് നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകരും മാനേജ്‌മന്റ് അംഗങ്ങളും കോളേജ് സമൂഹവും പങ്കെടുത്തു. സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ്  അള്ളാംകുളം  അധ്യക്ഷത വഹിച്ച ചടങ്  മാനേജർ അഡ്വക്കറ്റ് പി മഹമൂദ് ഉദ്ഘാടനം നിർവഹിച്ചു. 

ഡോ. ഇസ്മയിൽ ഒലായിക്കര സ്വാഗതം പറഞ്ഞു. റിട്ടയേഡ് അധ്യാപകരായ പ്രൊഫ. വാണിദേവി, പ്രൊഫ. ലക്ഷ്മണൻ, പ്രൊഫ. ജുനൈദ്, പ്രൊഫ കെ എം പ്രസിദ്, പ്രൊഫ വിജയൻ, പ്രൊഫ. സൈനുൽ ഹുക്ക്മാൻ, അലുമിനി ഭാരവാഹികൾ ആയ നൗഷാദ് ബ്ലാത്തൂർ, മുഹമ്മദ്‌ ഹനീഫ, മീരാശാൻ, മുഹമ്മദ് സാലി തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഹൈദരാലി, ഡോ. ഷാനവാസ് എസ് എം, ഡോ. ലിനു എം കെ, ടി. മുസ്തഫ, വിദ്യാർത്ഥി യൂണിയൻ ഭാരവാഹി ഷാനിഫ് തുടങ്ങിയവർ പങ്കെടുത്തു. പി എച്ച് ഡി യോഗ്യത നേടിയ അധ്യാപകരെയും, യൂണിവേഴ്സിറ്റി റാങ്ക്, യുജിസി നെറ്റ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു.

Tags