കിഷോർ കുമാർ നൈറ്റ് ജനുവരി നാലിന് കണ്ണൂർ നായനാർ അക്കാദമിയിൽ
Jan 1, 2025, 15:13 IST
കണ്ണൂർ: കണ്ണൂരിലെ വനിതാ കൂട്ടായ്മയായ പിങ്ക് ടിയാറയുടെ സുഹാനാ രാത് രണ്ടാം സീസണിൻ്റെ ഭാഗമായി കിഷോർ കുമാർ നൈറ്റ് ജനുവരി നാലിന് നടക്കും. വൈകിട്ട് അഞ്ചു മണിക്ക് നായനാർ ഓഡിറ്റോറിയത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായകൻ മുഹമ്മദ് അസ്ലം കിഷോർ കുമാർ നൈറ്റ് നയിക്കും.
ഷോയിലേക്ക് പ്രവേശനം പാസിലൂടെ നിയന്ത്രിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രവേശന ടിക്കറ്റ് ആവശ്യമുള്ളവർ 9633289655, 9895936820 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ പിങ്ക് ടിയാറ ഭാരവാഹികളായ ഡോ. മേരി ഉമ്മൻ, ഷമീമ മഷൂദ് , ഇ.കെ സ്വപ്ന, ഷബാന ജംഷീർ എന്നിവർ പങ്കെടുത്തു.