പൊലിസുകാർക്കിടയിൽ ആത്മഹത്യ കൂടുതലാണെന്ന് വരുത്തിതീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു : പി.പി ദിവ്യ

kerala police officers association kannur distric meet taliparamba inaugrated pp divya
കേരളാ പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

തളിപ്പറമ്പ: പൊലിസുകാർക്കിടയിൽ ആത്മഹത്യ കൂടുതലാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ. എന്നാൽ ആത്മഹത്യാ പ്രേരണ സമൂഹത്തിൽ വർധിച്ചു വരുന്ന സാഹചര്യമാണെന്നും പൊലിസിൽ മാത്രമായി ആത്മഹത്യാ പ്രവണത കൂടുതലില്ലെന്നും അവർ പറഞ്ഞു. കേരളാ പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ രണ്ടാമത് കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ റൂറൽ ജില്ലയിലെ 19 സ്റ്റേഷനുകളിലെയും വിവിധ സ്പെഷ്യൽ യൂനിറ്റുകളിലുമുള്ള അംഗങ്ങൾ പങ്കെടുത്തു. കെ.പി.ഒ.എ റൂറൽ ജില്ലാ പ്രസിഡൻ്റ് എൻ.വി രമേശൻ അധ്യക്ഷത വഹിച്ചു. 

കണ്ണൂർ റൂറൽ ജില്ലാ പൊലിസ് മേധാവി എം. ഹേമലത ഐ.പി.എസ് മുഖ്യാതിഥിയായി. കെ. പ്രസാദ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കെ.വി പ്രസാദ്, പി.പി മഹേഷ്, എം. സജീവ് കുമാർ, എ. ഉമേഷ്, എം. രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.
 

kerala police officers association kannur distric meet taliparamba inaugrated pp divya

 

Tags