കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ

pressmeet

കണ്ണൂർ: കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂലായ് 12,13 തീയ്യതികളിൽ കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ടി.ഒ. മോഹനൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൻ അറിയിച്ചു. ജൂലായ് 12 ന് വൈകുന്നേരം മൂന്ന് മണിക്ക് സംസ്ഥാന കമ്മിറ്റിയോഗം നടക്കും. 13 ന് രാവിലെ 9.30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 

പി.സന്തോഷ് കുമാർ എം.പി, ആർ. തിലകൻ ജി.വി ശരത് ചന്ദ്രൻ കെ.എസ് ശ്യാംകുമാർ കെ.ടി അനിൽകുമാർ എം. രാജു എന്നിവർ പ്രസംഗിക്കും. രാവിലെ പ്രതിനിധിസമ്മേളനം കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേനത്തിൽ സംസ്ഥാന പ്രസിഡൻ്റ് മുണ്ടേരി ഗംഗാധരൻ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പി.രാമകൃഷ്ങൾ പി.കരുണാകരൻ നായർ, ഐ.വി കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.

Tags