കേരള ആയുർവേദ പാരമ്പര്യ വൈദ്യഫെഡറേഷൻ സംസ്ഥാന സമിതി ഓഫീസ് പത്തിന്
Jan 8, 2025, 15:55 IST
കണ്ണൂർ: കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനം ജനുവരി പത്തിന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള ജെ എം ബിൽഡിങിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 ന് മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി ഉദ്ഘാടനം ചെയ്യും. തുടർന്ന് മഹാത്മ മന്ദിരത്തിൽ പൊതുസമ്മേളനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി. രവീന്ദ്രൻ വൈദ്യർ, വൈസ് പ്രസിഡൻ്റ് കെ.വി കൃഷ്ണപ്രസാദ് വൈദ്യർ, ജില്ലാ പ്രസിഡൻ്റ് എ ജയദേവ് വൈദ്യർ 'ജനറൽ സെക്രട്ടറി വി.സി ബിജുവൈദ്യർ 'സെക്രട്ടറി ഗോവിന്ദൻ വൈദ്യർ എന്നിവർ പങ്കെടുത്തു.