കീഴാറ്റൂർ ബൈപാസ് അടിപ്പാത: എം.വി ഗോവിന്ദൻ എംഎൽഎ സ്ഥലം സന്ദർശിച്ചു

mv govindhan

ദേശീയപാത 66 കീഴാറ്റൂർ ബൈപാസിൽ പൂക്കോത്ത് തെരു കീഴാറ്റൂർ റോഡ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിച്ച അടിപ്പാത എം.വി ഗോവിന്ദൻ എം എൽ എ സന്ദർശിച്ചു. എം എൽ എ ദേശീയപാത അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. അടിപ്പാത നിർമ്മാണം അശാസ്ത്രീയമാണെന്നും വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാത്തതും മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നു എന്നും നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് എംഎൽഎ സ്ഥലം സന്ദർശിക്കുകയും ദേശീയപാത അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തത്. തറനിരപ്പിൽ നിന്നും നാല് മീറ്റർ ഉയരത്തിൽ വേണം പാതകൾ നിർമ്മിക്കാനെന്നും അതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Tags