കണ്ണൂരിൽ കെ സി കടമ്പൂരാൻ ചരമ ദിനം ആചരിച്ചു

KC Kadampuran's death anniversary was observed in Kannur
KC Kadampuran's death anniversary was observed in Kannur

കണ്ണൂർ: കോൺഗ്രസ്സ് നേതാവും, മുൻ കെ പി സി സി സെക്രട്ടറി യുമായിരുന്ന കെ സി കടമ്പൂരാന്റെ 8-ആം ചരമ വാർഷിക ദിനത്തിൽ  അദ്ദേഹത്തിൻ്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് വി വി പുരുഷോത്തമൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. 

നേതാക്കളായ കെ പ്രമോദ്‌, അമൃത രാമകൃഷ്ണൻ, സി ടി ഗിരിജ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, ഉഷാകുമാരി, ജയസൂര്യൻ, കെ മോഹനൻ ചിറക്കൽ, വിഹാസ് അത്താഴക്കുന്ന്, ആശ രാജീവൻ തുടങ്ങിയവർ സംബന്ധിച്ചു.

Tags