കേയി റൂബാത്ത് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ വ്യാജ പ്രചാരണം : ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യും
കണ്ണൂർ: കേയി റൂബാത്ത് ആക്ഷൻ കമ്മിറ്റിക്കെതിരെ അപകീർത്തികരമായ പ്രചരണം നടത്തിയതലശേരി ഓടത്തിൽ പള്ളി പരി പാലന കമ്മിറ്റി ഭാരവാഹികൾക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് കേയി റൂബാത്ത് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">ആക്ഷൻ കമ്മിറ്റി അഭിഭാഷകൻ അഡ്വ. 'രാജേന്ദ്രൻ മുഖേനെ ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. കേയി റൂബാത്ത് ആക്ഷൻ കമ്മിറ്റി സെക്രട്ടറിയാണ് വക്കീൽ നോട്ടീസ് അയച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 12 ന് ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും വസ്തുതാപരമായി തെറ്റാണ്. വഖഫ് ചെയ്തുവെന്ന ഇവരുടെ വാദം തെറ്റാണ്. ഇന്ത്യൻ കോൺസുലേറ്റിൽ ഇതു സംബന്ധിച്ചു യാതൊരു രേഖകളും ലഭിച്ചിട്ടില്ല. ഇന്ത്യൻ കോൺസുലേറ്റ് മുഖേനെയാണ് സൗദി ഭരണകൂടവുമായി ഇടപെടലുകൾ നടത്തിവരുന്നത്. കേയി റുബാത്ത് പ്രവർത്തനങ്ങൾ തടസപ്പെടുത്താനും ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ തട്ടിപ്പുകാരായി ചിത്രീകരിക്കുകയാണ് ഇവർ ചെയ്യുന്നത്.
ആക്ഷൻ കമ്മിറ്റിക്ക് അനുകൂലമായ ഹൈക്കോടതി വിധി അംഗീകരിച്ചു കൊണ്ടാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനം നടത്തിയത്. എന്നാൽ ഈ വിധി അംഗീകരിക്കുന്നുണ്ടോയെന്നു ഓടത്തിൽ പള്ളി ഭാരവാഹികൾ വ്യക്തമാക്കണം. കേയി റൂബാത്ത് അവകാശികളെ പങ്കെടുപ്പിച്ചു കൊണ്ടു വിശാലമായ ജനറൽ ബോഡി യോഗം ഈ മാസം അവസാനം കണ്ണൂരിൽ നടക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി 2014 ലാണ് രൂപം കൊടുത്തത്. കേയി കുടുംബാംഗങ്ങളിൽ സമൂഹത്തിലെ പിന്നോക്കമായി നിൽക്കുന്ന പാവപ്പെട്ട കുടുംബാംഗങ്ങളെ കണ്ടെത്തി അവരെ സാമൂഹ്യപരമായും സാമ്പത്തിക പരമായും ഉന്നതിയിലെത്തിക്കുയെന്ന ലക്ഷ്യത്തോടെയാണ് ആക്ഷൻ കമ്മിറ്റി പ്രവർത്തിക്കുന്നതെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.വാർത്ത സമ്മേളനത്തിൽ സിദ്ദിഖ് വലിയത്ത് സെക്രട്ടറി കെ.പി നിസാർ . ബി.പി മുസ്തഫ, സാജിദ് ചൊവ്വ, വി.പി മൊയ്തു കേയി എന്നിവർ പങ്കെടുത്തു.
.jpg)

