കണ്ണൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയ ധനസഹായവിതരണം നടത്തി


കണ്ണൂർ : 153 കുടുംബങ്ങൾക്ക് 10 ലക്ഷം വീതം മരണാനന്തര സഹായ വിതരണം നൽകിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആശ്രയ പദ്ധതിയുടെ സേവന പ്രവർത്തനം കണ്ണൂർ ജില്ലയിലെ മുഴുവൻ രാഷ്ട്രീയപാർട്ടികളും നടത്തുന്ന സേവന പ്രവർത്തനങ്ങളെക്കാൾ വലുതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു.
ആശ്രയ പദ്ധതിയിൽ നിന്നുള്ള രണ്ടര കോടി രൂപയുടെ മരണാനന്തര സഹായവിതരണം കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിൽ നടന്ന നേതൃത്വ പഠനക്യാമ്പിൽ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജു അപ്സര.
153 കുടുംബങ്ങൾക്ക് ഇതുവരെ 10 ലക്ഷം വീതമാണ് ജില്ലാ കമ്മിറ്റി നൽകിയത്. 1530 ലക്ഷം രൂപ വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും നടത്തിയിരിക്കുന്ന സേവനപ്രവർത്തനങ്ങൾ
ഇതിന്റെ പത്തിലൊന്നു വരില്ല . ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സ്വന്തം കഴിവ് തിരിച്ചു പോകാനാവാതെ ദിവസവും മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്നാണ്. നമ്മുടെ കഴിവുകൾ തിരിച്ചറിയാതെ നാം മരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം.
ഫെബ്രുവരി 18ന് വ്യാപാരികൾ നടത്തുന്ന ഡൽഹി മാർച്ച് നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണ്. സമരമാണ് എല്ലാം എന്നോർക്കണം. നാം നടത്തിയ സമരത്തിന്റെ ഫലമായാണ് അനധികൃത കട പരിശോധന കേരള സർക്കാർ നിർത്തിയത് എന്നോർക്കണം. നമ്മുടെ സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി എല്ലാവർക്കും മാതൃകയാണ്. സമരമാണ് വ്യാപാരിയുടെ നിലനിൽപ്പിന് അടിസ്ഥാനമെന്നും രാജു അപ്സര പറഞ്ഞു .

ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി അധ്യക്ഷതവഹിച്ചു .
മേയർ മുസ്ലിഹ് മഠത്തിൽ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി, വൈസ്മാരായ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് , ബാബു കോട്ടയിൽ നിയമ ഉപദേഷ്ടാവ് അഡ്വക്കേറ്റ് കെ കെ ബൽറാം,
ജില്ലാ സെക്രട്ടറി പി ബാഷിത്, ട്രഷറർ എം പി തിലകൻ എന്നിവർ പ്രസംഗിച്ചു.