കണ്ണൂർ യോഗശാല റോഡിലെ അഭിഭാഷകരുടെ ഓഫീസുകളിൽ കള്ളൻ കയറി

Thief breaks into lawyers' offices on Kannur Yogasala Road
Thief breaks into lawyers' offices on Kannur Yogasala Road


കണ്ണൂർ :കണ്ണൂർ നഗരത്തിലെ യോഗശാല റോഡിൽ അഭിഭാഷകരുടെ ഓഫീസുകളിൽ കള്ളൻ കയറി. സഫിയ കോംപ്ളക്സിലെ അഭിഭാഷകരായ അഡ്വ കേശവൻ, സുസ്മിത എന്നിവരുടെ ഓഫീസിലാണ് കള്ളൻ കയറിയത്. ഓഫീസുകൾ കുത്തി തുറന്ന നിലയിലാണ് ഷട്ടറിൻ്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. 

വെള്ളിയാഴ്ച്ച രാവിലെ ജീവനക്കാരെത്തിപ്പോഴാണ് മോഷണം നടന്ന വിവരം വ്യക്തമായത്. ഇവിടെ നിന്നും എന്തെങ്കിലും നഷ്ടപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. കണ്ണൂർ ടൗൺ പൊലിസെത്തി അന്വേഷണമാരംഭിച്ചു.വെള്ളിയാഴ്ച്ച പുലർച്ചെ ഇരുട്ടിൻ്റെ മറവിൽ മോഷണം നടന്നുവെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. നഗരഹൃദയത്തിലാണ് കള്ളൻ്റെ വിളയാട്ടം നടന്നത്. സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.

tRootC1469263">

Tags