കണ്ണൂർ വിഷൻ ടവർ ഒക്ടോബർ രണ്ടിന് നാടിന് സമർപ്പിക്കും
കണ്ണൂർ:വടക്കേ മലബാറിൻ്റെ വാർത്ത രംഗത്ത് ഒന്നര പതിറ്റാണ്ടുകാലമായി നിറഞ്ഞു നിൽക്കുന്ന കണ്ണൂർ വിഷൻ ചാനലിൻ്റെ ആസ്ഥാന മന്ദിരമായ കണ്ണൂർ വിഷൻ ടവർ ഒക്ടോബർ രണ്ടിന് നാടിന് സമർപ്പിക്കും.കണ്ണൂർ വിഷൻ്റെ പ്രൈം പ്രോഗ്രാമുകളിലൊന്നായ സക്സസ് സ്റ്റോറിയുടെ നൂറാം എപ്പിസോഡിൻ്റെ ആഘോഷവും അന്ന് നടക്കും.മേലെ ചൊവ്വയിൽ നാല് നിലകളിലായി പതിനായിരം സ്ക്വയർ ഫീറ്റിൽ സജീകരിച്ചിട്ടുള്ള കണ്ണൂർ വിഷൻ ടവർ ഒക്ടോബർ 2ന്രാവിലെ പത്തരക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ കെ. സുധാകരൻ, വി. ശിവദാസൻ, പി. സന്തോഷ് കുമാർ,
എം എൽ എ മാരായ കെ.കെ ശൈലജ ടീച്ചർ, സണ്ണി ജോസഫ്, ടി. ഐ മധുസുദനൻ, കെ.വി സുമേഷ്, സജീവ് ജോസഫ്, എം.വിജിൻ , മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, എം.വി ജയരാജൻ, മാർട്ടിൻ ജോർജ്, എൻ. ഹരിദാസ്, സിനിമ താരം ശങ്കർ തുടങ്ങി സമൂഹത്തിൻ്റെ വിവിധകളിലുള്ളവർ ചടങ്ങിൽ പങ്കെടുക്കും.വൈകുന്നേരം 5 ന് ദിനേശ് ഓസിറ്റോറിയത്തിൽ നടക്കുന്ന സക്സസ് സ്റ്റോറി നൂറാം എപ്പിസോഡ് ആഘോഷം ഫെസ്റ്റീവ 2024 മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ ആശംസകൾ അറിയിക്കും.
കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി.ജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നടൻ ശങ്കർ പണിക്കൻ, വി.പി അബ്ദുൾ ഖാദർ, എം.എം.വി മൊയ്തു, അഡ്വ. മാത്യു കുന്നപ്പള്ളി, ഡോ അനൂപ് നമ്പ്യാർ, എം.കെ ദിനേശ് ബാബു, ഡോ. എ. ജോസഫ്, സി.കെ രമേശ് കുമാർ, സി. അനിൽകുമാർ, ദീപൻ ചെമ്മരിയാടത്ത് എന്നിവർ ചടങ്ങിൽ ആദരിക്കും
അഞ്ച് മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന കലാ സന്ധ്യയും അരങ്ങേറും.
വാർത്താ സമ്മേനത്തിൽസി ഒ എ ജില്ലാ സെക്രട്ടറി എം ആർ രജീഷ്, പി ഡി ഐ സി എംഡി കെ ഒ പ്രശാന്ത്, കണ്ണൂർ വിഷൻ എംഡി കെ കെ പ്രദീപ്, സി ഒ എ സംസ്ഥാന കമ്മറ്റി അംഗം പി. ശശികുമാർ, സക്സസ് സ്റ്റോറി പ്രോഗ്രാം കോ ഓർഡിനേറ്റർ നവാസ് മേത്തർ, ഡയറക്ടർ ബോർഡ് അംഗം എം. വിനീഷ് കുമാർ എന്നിവർ 'പങ്കെടുത്തു