തീപ്പടർത്തിയ ചിന്തകൾ ,സ്മൃതിയായിട്ട് 18 വർഷം : കണ്ണൂരിൽ വിജയൻ മാഷ് ഓർമ്മ അനുസ്മരണ പരിപാടി നടത്തും
കണ്ണൂർ: ഇടതു സൈദ്ധാന്തികനും മലയാള സാഹിത്യ വിമർശകനുമായ എം.എൻ വിജയനെ പതിനെട്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെഭാഗമായി കണ്ണൂരിൽ അനുസ്മരിക്കുമെന്ന് എം.എൻ വിജയൻ പഠന കേന്ദ്രം ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ രണ്ടിന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി രാവിലെ 11ന് ഹമീദ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്യും. വിജയൻ മാസ്റ്റർ അനുസ്മരണം ജോജി നടത്തും.
tRootC1469263">ഉച്ചയ്ക്ക് ഒരു മണിക്ക് വിജയൻ മാഷും പ്രഭാഷണ കലയുമെന്ന വിഷയത്തിൽ കൽപറ്റ നാരായണൻ പ്രഭാഷണം നടത്തും കാലങ്ങളോട് സംവദിക്കുന്ന വിജയൻ മാഷെന്ന വിഷയത്തിൽ ഡോ ബി പാർവ്വതി പ്രഭാഷണം നടത്തും. പി. എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇന്ന് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്ന സാഹചര്യത്തിൽ വർഷങ്ങൾക്ക് മുൻപ് വിജയൻ മാസ്റ്റർ പാർട്ടിയിൽ നടത്തിയ പോരാട്ടത്തിൽ ഇപ്പോൾ കൂടുതൽ വ്യക്തത വന്നിരിക്കുകയാണെന്ന് എം.എൻ വിജയൻ പഠന കേന്ദ്രം സെക്രട്ടറി പി.പി മോഹനൻപറഞ്ഞു. പ്രസിഡൻ്റ് ചൂ ര്യായി ചന്ദ്രൻ മാസ്റ്റർ, ഉമ്മർ ചാവശേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)

