കണ്ണൂർ വെള്ളരിക്കുണ്ടിൽ പരാതി അന്വേഷിക്കാൻ എത്തിയ എസ്.ഐയെ കടിച്ചു പരുക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
ചെറുപുഴ : വെള്ളരിക്കുണ്ടിൽപരാതി അന്വേഷിക്കാൻ എത്തിയ എസ്.ഐ.യെ പ്രതി കടിച്ചു പരിക്കേൽപ്പിച്ചു. വെള്ളരിക്കുണ്ട് എസ്.ഐ അരുൺ മോഹനാണ് കടിയേറ്റത്. സംഭവത്തിൽ എസ്.ഐ.യുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി.
മാലോത്ത്, കാര്യോട്ട്ചാൽ, കാഞ്ഞിരക്കുണ്ടിലെ രാഘവൻ മണിയറ(50)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.40 നാണ് സംഭവം. 80 വയസ്സുള്ള മാതാവ് വെള്ളച്ചിയെയും മറ്റൊരു മകനെയും രാഘവൻ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന വിവരമറിഞ്ഞാണ് എസ്.ഐ അരുൺ മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാഞ്ഞിരക്കുണ്ടിലെ വീട്ടിലെത്തിയത്.
ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നു ചോദിച്ചപ്പോൾ രാഘവൻ തന്റെ വലതു കൈയിൽ ആഴത്തിൽ കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു വെന്നു എസ്.ഐ നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ ബലം പ്രയോഗിച്ച് കീഴടക്കിയ ശേഷം എസ്.ഐ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്..