കണ്ണൂർ അണ്ടർ ബ്രിഡ്ജ് റോഡിലെ ചുമർ ചിത്രം അനാച്ഛാദനം ഇന്ന്
കണ്ണൂർ അണ്ടർ ബ്രിഡ്ജ് റോഡിലെ ചുമർ ചിത്രം അനാച്ഛാദനം ഇന്ന്
Oct 7, 2025, 09:24 IST
കണ്ണൂർ : കണ്ണൂർ റെയിൽവേ അണ്ടർ ബ്രിഡ്ജ് റോഡിലെ ഇരുവശത്തുമുള്ള ചുമരിൽ നഗരസൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ചുമർ ചിത്രത്തിൻ്റെ അനാച്ഛാദനം ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കും. കേരളത്തിൻ്റെ പൗരാണികതയും കാർഷിക സംസ്കാരവും വിളിച്ചോതുന്ന ഇരുപതിലേറെ ചിത്രങ്ങളാണ് ആൻ്റിക്ക് ശൈലിയിൽ ഇവിടെ ഒരുക്കിയിട്ടുള്ളത്. മേയർ മുസ്ലിഹ് മഠത്തിൽ ചിത്രങ്ങൾ അനാച്ഛാദനം ചെയ്യും ഡെപ്യുട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷയാകും.
tRootC1469263">.jpg)

