കണ്ണൂർ ഉളിക്കലിനെ വിറപ്പിച്ച് കാട്ടാനകൾ ; കാട് കയറ്റാൻ അതിതീവ്ര ശ്രമം വനം വകുപ്പ് തുടരും

Kannur Ulikal is shaken by wild animals; The forest department will continue its intensive efforts to restore the forest
Kannur Ulikal is shaken by wild animals; The forest department will continue its intensive efforts to restore the forest

കണ്ണൂർ : ഇരിട്ടി പായം,കരിയാൽ വട്ട്യ റ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകൾ പരിഭ്രാന്തി പടർത്തുന്നു. വ്യാഴാഴ്ച്ച പുലർച്ചെയാണ് പായം, കര്യാൽമേഖലയിൽ പത്രവിതരണം നടത്തുന്നവർ ആനയെ ആദ്യം കണ്ടത്. ആനയുടെ മുൻപിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ വാഹനം നിർത്തി എരുമത്തടം ഡ്രൈവിങ് ഗ്രൗണ്ടിലൂടെ ഓടി രക്ഷപ്പെട്ടു.

 ഇതിനിടെയിൽ വീണ് ഇയാൾക്ക് കൈകാലുകൾക്ക് പരുക്കേറ്റു. പായം, കര്യാൽമേഖലയിൽ പത്രവിതരണം നടത്തുന്നവരാണ് ആനയെ ആദ്യം കാണുന്നത്. പിന്നീട് കൂടുതൽ ജനവാസ മേഖലയിലേക്ക് രണ്ട് ആനകൾ കടന്നെത്തുകയായിരുന്നു. തുടർന്ന് വനപാലകരും പൊലിസുമെത്തി ആനയെ തുരത്താൻ ശ്രമിച്ചതോടെ രണ്ടു ഭാഗത്തേക്ക് ആനകൾ തിരിയുകയും കൂടുതൽ പ്രദേശങ്ങൾ ഭീതിയിലാവുകയും ചെയ്തു.

എരുമത്തടം പുഴയരികിലെ അക്കേഷ്യ കാട്ടിൽ ഒരാനയും മറ്റൊന്ന് ജബ്ബാർ കടവ് കരിയാൽ മെയിൻ റോഡ് മുറിച്ചു കടന്ന് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൻ്റെ പരിസരത്തെ പ്രദേശത്തും ഓടി കയറി. ജനവാസ മേഖലയിൽ ആന ഇറങ്ങിയതോടെ പായം ഗവ. യു.പി സ്കൂളിനും വട്ട്യറ എൽ.പി സ്കൂളിനും എ.ഡി.എം സി. പത്മചന്ദ്ര കുറുപ്പ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags