ബംഗ്ളൂരിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ മൂന്നാംപീടിക സ്വദേശിയായ യുവാവ് മരിച്ചു
Nov 27, 2025, 09:17 IST
കണ്ണൂർ : കണ്ണൂർ സ്വദേശിയായ എൻജിനിയറിങ് വിദ്യാർത്ഥി ബംഗ്ളൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചു. ബാംഗ്ളൂര് ക്രൈസ്റ്റ് കോളജിന് സമീപത്തു വെച്ച് നിയന്ത്രണം വിട്ടപിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചാണ് അപകടം.
കണ്ണൂർ മൂന്നാംപീടിക നാലാം റോഡിലെ ഹോപ്പ് വില്ലയിൽ വില്യം ഗോമസ് - ഷെർലി ഗോമസ് ദമ്പതികളുടെ മകൻ റയൺ ഗോമസാ (20)ണ് മരിച്ചത്. ബംഗ്ളൂര് ക്രൈസ്റ്റ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സഹോദരി: ആൻജലീന 'സംസ്കാരം വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കൻ്റോൺമെൻ്റ് ഹോളി ട്രിനിറ്റി സെമിത്തേരിയിൽ നടക്കും.
tRootC1469263">.jpg)


