കണ്ണൂർ തലശേരിയിൽ സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പത്ത് സി.പിഎം പ്രവർത്തകർക്ക് 19 വർഷം തടവും പിഴയും


തലശേരി : സഹോദരനോടൊപ്പം ജോലി സ്ഥലത്ത്ബൈക്കിൽ യാത്ര ചെയ്തിരുന്ന ബി.ജെ.പി. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ടിനെ ബൈക്കിലും മറ്റുമായി എത്തിയ സി.പി.എം.പ്രവർത്തകർ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നകേസിൽ പത്ത് സി.പി.എം.പ്രവർത്തകരെ വിവിധ വകുപ്പുകൾ പ്രകാരം 19 വർഷം തടവിനും 57000 രൂപ വീത് പിഴ അടക്കാനും ശിക്ഷിച്ചു.
tRootC1469263">മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് മുൻ പാ കെ പരിഗണിച്ചു വന്ന കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.രൂപേഷാണ് ഹാജരായത്. 2015 ഫിബ്രവരി 25 ന് രാവിലെ എട്ടര മണിയോടെ ഇരിവേരി, മുതുകുറ്റി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.ബി.ജെ.പി. പ്രവർത്തകനായ കൂവ്വേരിമുതുകുറ്റിയാലെചാലിൽ പൊയിൽ. സി.പി.രജ്ഞിത്തിനെ (39) യാണ് മാർകായുധങ്ങളുമായി എത്തിയ സി.പി.എം.പ്രവർത്തകരായ പ്രതികൾ അക്രമിച്ച് പരിക്കേൽപ്പിച്ചത്.

തലക്ക് സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽചികിൽസയിലുമായിരുന്നു.സഹാദരൻ സി.പി.രജീഷിന്റെ കൂടെ കെ.എൽ 58 ബി. 291ബൈക്കിൽ യാത്ര പോവുമ്പോഴാണ് സംഭവം. ചക്കരക്കൽ പോലീസ് ചാർജ് ചെയ്ത കേസിൽ മുതുകുറ്റിയിലെ മത്തി പാറമ്മൽ വിനു (36) ചെമ്പിലോട്ടെ എം.ലിജിൻ (34)അലവിലെ ചാലിൽ പറമ്പത്ത് വിജിൽ ( 36 ) പൊതുവാച്ചേരിയിലെ കുനിമേൽ സുധി (43) കെ. മിഥുൻ ( 31 )മൗവ്വേരിയിലെ എം.ഷിനോജ് (36) പാടിച്ചാൽ സായൂജ് ( 34 ) പടിക്കലക്കണ്ടി ഹാഷിം (44) ഇരിവേരിയിലെ സി.ഷനിൽ ( 31 ) കുളങ്ങര സുബിൻ ( 36 ) രാഹുൽ, റിനീഷ്,പറമ്പത്ത് വിജേഷ് എന്നിവരാണ് പ്രതികൾ. ഇതിൽ ഒന്നാം പ്രതി പാറമ്മൽവിനു കേസ് വിചാരണ സമയത്ത് ഹാജരായിരുന്നില്ല. പ്രതിയുടെ പേരിലുള്ള കേസുകൾ പിന്നീട് പരിഗണിച്ച് ഇതേ കോടതി തീർപ്പ് കൽപ്പിക്കും. ശേഷിക്കുന്ന പത്ത് പേരെയാണ് കോടതി ശിക്ഷച്ചത്.
പഞ്ചമിയിൽ സി.പി.രജീഷ്, വിപിൻ കെ., ദീപ്തി, ഷാജി. ഡി.കെ.രാമ. ടി. ഡോ.ശിവകുമാർ, പോലീസ് ഓഫീസർമാരായ രവീന്ദ്രൻ, ദീപക്, ഷാജി, പ്രദീഷ് ടി.വി. കുഞ്ഞിരാമൻ, സുരേഷ് ബാബു തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.അക്ര മത്തിൽ പരിക്കേറ്റ രജ്ഞിത്ത് സഞ്ചരിച്ച ബൈക്കും അടിച്ച് തകർത്തതുമായിട്ടാണ് പരാതി. പിഴ സംഖ്യ പരിക്കേറ്റബി.ജെ.പി.പ്രവർത്തന് നൽകാനും കോടതി ഉത്തരവിട്ടു.
കേസിലെ ഒമ്പത്,പതിനൊന്ന് പ്രതികളായ ഷനിൽ, രാഹുൽ എന്നിവർ കോടതിയിൽ നിന്നും അനുവാദം വാങ്ങി പോയതിനാൽ അവരുടെ പേരിലുള്ള കേസും പിന്നീട് ഇതേ കോടതി പരിഗണിക്കും.പ്രതികൾക്ക് ഏറ്റവും കൂടുതൽ ശിക്ഷ ഏഴ് വർഷം വീതമാണ്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി.ചെമ്പിലോട് തലവിൽ ഭരതന്റെ മകൻ ലിജിൻ (33),തലവിൽ ചാലിൽ പറമ്പ് മോഹനന്റെ മകൻ വിജിൽ(39), തലവിൽ കുനിമേൽ ബാലന്റെ മകൻ സുധി(44), മൗവഞ്ചേരി കണ്ണോത്ത് രത്നാകരന്റെ മകൻ മിഥുൻ ( 32 ) കണയന്നൂർ മുക്കണ്ണൻമാർ വീട്ടിൽ ബാലന്റെ മകൻ ഷിനോജ്(38), കണിയന്നൂർ പാട്രിച്ചാൽ വീട്ടിൽ മനോഹരന്റെ മകൻ സായൂജ് (35), ചെമ്പിലോട് പീടികക്കണ്ടി അബ്ദുൽ റഹ്മാന്റെ മകൻ ഹാഷിം എന്ന ബ്രോക്കർ ഹാഷിം (45), തലവിൽ കുളങ്ങര മഠത്തിൽ സുരേന്ദ്രന്റെ മകൻ സുബിൻ (37), ചെമ്പിലോട് രമ്യാ നിവാസിൽ മനോഹരന്റെ മകൻ രാഹുൽ (32), ചെമ്പിലോട് ലക്ഷംവീട് കോളനിയിൽ രാമന്റെ മകൻ റനീഷ് (36), ചെമ്പിലോട് വിനീത് നിവാസിൽ വിനോദന്റെ മകൻ പറമ്പത്ത് വിനീത് (37) എന്നിവരെയാണ് ശിക്ഷിച്ചത്.
ഒന്നാംപ്രതി ഇരിവേലി മത്തി പറമ്പിൽ പുരുഷോമത്ത് പുരുഷോത്തമന്റെ മകൻ വിനു വിചാരണക്ക് ഹാജരാകത്തിനാൽ കേസ് പ്രത്യേകം പരിഗണിക്കും. ഒമ്പതാം പ്രതി ഷിനലും പതിനൊന്നാം പ്രതി രാഹുലും വിധി പറയുന്ന സമയത്ത് കോടതിയിൽ ഹാജരായിരുന്നില്ല. പതിനൊന്നാംപ്രതി രാഹുൽ ഇന്ത്യൻ ആർമിയിലാണ് ജോലി ചെയ്യുന്നത്.പ്രോസിക്യൂഷൻ വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ രൂപേഷും അഡ്വ പി പ്രേമരാജനും ഹാജരായി.