കണ്ണൂരിന് വേണ്ടത് ദീർഘവീക്ഷണത്തോടെയുള്ള വികസനം: ഡോ. ഷക്കീൽ പി അഹമ്മദ്
കണ്ണൂർ : നമ്മുടെ ചുറ്റുമുള്ളവരുടെ വേദനകളും വിഷമതകളും മനസിലാക്കാതെയുള്ള ജീവിതം അർത്ഥമില്ലാത്തതാണെന്നും എല്ലാ മതങ്ങളിലെയും അടിസ്ഥാന അറിവ് മറ്റാർക്കും ദ്രോഹം ചെയ്യാതിരിക്കുക എന്നതാണെന്നും ഡോ. ഷക്കീൽ പി അഹമ്മദ് ഐ എ .എസ്പറഞ്ഞു. മേഘാലയ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതിന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൻ്റെ വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള പ്ലാൻ തയ്യാറാക്കണം. വികസനത്തിന് രാഷ്ട്രീയത്തിന് അതീതമായ ഐക്യം ആവശ്യമാണ്. വികസനത്തിന് സാധ്യത ഏറെയുള്ള പ്രദേശമാണ് കണ്ണൂരെന്നും നല്ല ആസൂത്രണത്തോടെ വികസനം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.മേയർ മുസ്ലിഹ് മഠത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
tRootC1469263">ലക്ഷ്യവും അർപ്പണബോധവും നിശ്ചയ ദാർഡ്യവും ഉണ്ടായാൽ ഏത് സ്ഥാനവും നേടാൻ കഴിയുമെന്നതിന് നമ്മുക്ക് മുന്നിലുള്ള തെളിവാണ് ഡോ. ഷക്കീൽ അഹമ്മദെന്ന്മേയർ പറഞ്ഞു. സാധാരണക്കാർക്കൊപ്പം എല്ലാ കഷ്ടതകളും അറിഞ്ഞ് വളർന്നാണ് ഇദ്ദേഹം ഉന്നതിയിൽ എത്തിയിട്ടുള്ളത്. ഇദ്ദേഹത്തെയും കോർപ്പറേഷൻ്റെ നഗര ശ്രീ അവാർഡിനായി തെരഞ്ഞെടുത്ത ഡോ. എ.കെ വേണുഗോപാലിനെയും പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് മാതൃകയായിട്ടാണെന്നും മേയർ പറഞ്ഞു. ഡോ. ഷക്കീൽ അഹമ്മദിന് ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിംപൊന്നാട അണിയിച്ചു. ഉപഹാരം നൽകി മേയർ ആദരിച്ചു.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഷമീമ ,എം.പി രാജേഷ്, വി.കെ ശ്രീലത,സയ്യിദ് സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ , കൗൺസിലർമാരായ കെ.പി അബ്ദുൽ റസാഖ്, ടി.രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി എം.പി മുഹമ്മദലി, കെ സഹറാസ്, വെള്ളോറ രാജൻ, വിവിധ സംഘടനാ പ്രതിനിധികളായി പുനത്തിൽ ബാസിത്, സി മനോഹരൻ, മുഹമ്മദ് കുഞ്ഞി ആർ എം എ , സച്ചിൻ സൂര്യകാന്ത് മഖേച്ച സാജിദ് എൻ എക്സ്,എന്നിവർ പങ്കെടുത്തു ചടങ്ങിൽ വ്യാപാരി വ്യവസായ ഏകോപന സമിതി, വ്യാപാര വ്യവസായ സമിതി, മർച്ചൻ്റ് ചേമ്പർ എന്നിവരുടെ വകയും ഉപഹാരങ്ങൾ നൽകി.
.jpg)


