കണ്ണൂരിലെ സ്കൂൾ ബസ് അപകടം: നേദ്യയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

Kannur Taliparamba  school bus accident death
Kannur Taliparamba  school bus accident death

തളിപ്പറമ്പ്: കളി ചിരികളുമായി തങ്ങളുടെ പ്രകാശമായിരുന്ന നേദ്യ എസ്. രാജേഷിൻ്റെ ചേതനയറ്റ ശരീരം സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികളും അധ്യാപകരും നാട്ടുകാരും തേങ്ങി. ഇന്ന് പകൽ 12 മണിയോടെയാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം നേദ്യയുടെ ഭൗതിക ശരീരം സ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിനായി എത്തിച്ചത്. 

ജനപ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അന്തിമോപചാരമർപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെ വളക്കൈപാലത്തിന് സമീപത്തായിരുന്നു അപകടം.ചിന്‍മയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നേദ്യ. സീനയാണ് അമ്മ. വേദ (കേന്ദ്രീയ വിദ്യാലയം ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി) സഹോദരിയാണ്.

Tags