കണ്ണൂർ സൗത്ത് സബ് ജില്ല ശാസ്ത്രോത്സവം തുടങ്ങി
മുഴപ്പിലങ്ങാട്: കണ്ണൂർ സൗത്ത് സബ് ജില്ല ശാസ്ത്രോത്സവം മുഴപ്പിലങ്ങാട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ തുടങ്ങി. ശാസ്ത്രം, ഗണിതം മേളകളാണ് ആദ്യ ദിവസം നടന്നത്. പരിസ്ഥിതി പ്രവർത്തകൻ ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിജു മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത അധ്യക്ഷയായി.
tRootC1469263">എഇഒ എൻ.സുജിത്ത്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുന്ദരൻ അറത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി. റജീന, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റോജ, പഞ്ചായത്തംഗം കെ.ലക്ഷ്മി, പി.ടി.എ പ്രസിഡണ്ട് ടി. പ്രജീഷ്, ഫിനാൻസ് ചെയർമാൻ എ പ്രേമൻ, ബിപിസി സി.ആർ. വിനോദ് കുമാർ, എച്ച് എം ഫോറം സിക്രട്ടറി കെ.കെ. റീജേഷ്, ടി.വി. ഹരികൃഷ്ണാനന്ദൻ, എസ്.യു. സൗരഭ്, ടി. ലിജിൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. അമ്പിളി സ്വാഗതവും എൻ.കെ.സതീശൻ നന്ദിയും പറഞ്ഞു.ഇന്ന് പ്രവൃത്തിപരിചയം, സാമൂഹ്യ ശാസ്ത്രം എന്നീ മേളകൾ നടക്കും.
.jpg)

