സർവീസിൽ നിന്നും വിരമിച്ച മാധ്യമപ്രവർത്തകർക്ക് കണ്ണൂർ പ്രസ് ക്ലബ് യാത്രയയപ്പ് നൽകി

SJSJSJ

കണ്ണൂർ: സർവീസിൽ നിന്ന് വിരമിച്ച ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ.ടി ശശി, കേരള കൗമുദി സ്‌പെഷല്‍ കറസ്‌പോണ്ടന്റ്  ഒ.സി മോഹൻരാജ്, ദേശാഭിമാനി അസിസ്റ്റൻ്റ് എഡിറ്റർ നാരായണൻ കാവുമ്പായി, മാതൃഭൂമി  സീനിയർ റിപ്പോർട്ടർ രാധാകൃഷ്ണൻ പട്ടാന്നൂർ  എന്നിവർക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 

കണ്ണൂർ പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങ് ഡോ.വി.ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വിജേഷ്,  ടി.ബിജുരാകേഷ്, വിനോയ് മാത്യു, സി.നാരായണൻ, സി. സുനിൽകുമാർ ,  കൃഷ്ണൻ കാഞ്ഞിരങ്ങാട് , കെ.സുജിത് ,കെ.പി. ജൂലി, ഷിജിത്ത് കാട്ടൂർ , പി. സജിത്കുമാർ  പ്രസ്ക്ലബ് ട്രഷറർ കബീർ കണ്ണാടിപ്പറമ്പ്  എന്നിവർ പ്രസംഗിച്ചു. കെ.ടി. ശശി, ഒ.സി മോഹൻരാജ്, നാരായണൻ കാവുമ്പായി , രാധാകൃഷ്ണൻ പട്ടാന്നൂർ,  എന്നിവർ മറുപടി പ്രസംഗം നടത്തി.

Tags