കണ്ണൂരിൽ പെൺകുട്ടിക്ക് അശ്ളീല സന്ദേശം അയച്ച ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

Kannur doctor who sent obscene message to girl arrested in POCSO case
Kannur doctor who sent obscene message to girl arrested in POCSO case

കണ്ണൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ഡോ.അലന്‍ അലക്‌സ് (32) ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴിയാണ് ഇയാള്‍ കുട്ടിയെ പരിചയപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

പരിചയപ്പെട്ട ശേഷം ഡോക്ടര്‍ കുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നു ബന്ധുക്കള്‍ ആസൂത്രണം ചെയ്തതു പ്രകാരം ഡോക്ടറോടു കോഴിക്കോട് ബീച്ചിലെത്താന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്നു അലന്‍ കാറെടുത്ത് ബീച്ച് റോഡിലെത്തി. പിന്നാലെ കുട്ടിയെ ബന്ധപ്പെട്ടപ്പോള്‍ കടപ്പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു.

ഡോക്ടര്‍ എത്തിയതിനു പിന്നാലെ കുട്ടിക്കൊപ്പം ഇവിടെ കാത്തു നിന്ന ബന്ധുക്കള്‍ ഇയാളെ തടഞ്ഞു വച്ചു. ബന്ധുക്കള്‍ വെള്ളയില്‍ പൊലീസിനെ അറിയിച്ചു. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തി. പിന്നാലെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags