പി.ജയരാജൻ വീണ്ടും ഖാദി ബോർഡ് വൈസ് ചെയർമാൻ


കണ്ണൂർ : സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ പി ജയരാജനെ വീണ്ടും ഖാദി ബോർഡ് വൈസ് ചെയർമാനായി തെരഞ്ഞെടുത്തു. മൂന്ന് വർഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് വീണ്ടും നിയമനം നൽകിയത്. ഖാദി മേഖല കാലാനുസൃതമായ മാറ്റങ്ങളിലൂടെ മുന്നോട്ട് കുതിക്കുകയാണ് എനിക്കും വേണം ഖാദി എന്ന മുദ്രാവാക്യവുമായി ഓണക്കാലത്ത് 100 കോടി വിറ്റുവരവെന്ന ലക്ഷ്യവുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും പി ജയരാജൻ പറഞ്ഞു.
tRootC1469263">കഴിഞ്ഞ ബോർഡ് അംഗങ്ങളെ നിലനിർത്തിക്കൊണ്ടാണ് സർക്കാർ ഖാദി ബോർഡിനെ നിലനിലനിർത്തിയത്. മുൻ എം പി എസ്. ശിവരാമൻ, കെ.പി രണദിവെ , കമലാ സദാനന്ദൻ, കെ.എസ് രമേശ് ബാബു, സാജൻ തോമസ്, കെ. ചന്ദ്രശേഖരൻ തുടങ്ങിയവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. മുൻ എം.എൽ.എ ശോഭനാ ജോർജിന് ശേഷമാണ് ഖാദി ബോർഡ് വൈസ് ചെയർമാനായി പി.ജയരാജൻ ചുമതലയേൽക്കുന്നത് വൈവിധ്യവൽക്കരണത്തിൻ്റെ പാതയിലാണ് ഖാദി ബോർഡ്.
