കണ്ണൂർ മുണ്ടേരി കാനച്ചേരിയിൽ വീട്ടിൽ നിന്നും വടിവാളും തോക്കും പിടികൂടി
Jul 5, 2025, 22:43 IST


ചക്കരക്കൽ :മുണ്ടേരി വീട്ടിൽ നിന്ന് തോക്കും വടിവാളും പിടികൂടി. മുണ്ടേരി കാനച്ചേരി ചാപ്പ നിലപ്പനക്കുന്നിൽ കെ. ഗൗരീഷിൻ്റെ വീട്ടിൽ നിന്നാണ് തോക്കും വടിവാളും 3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.
ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം.പി. ഷാജിയുടെനേതൃത്വത്തിലായിരുന്നു പരിശോധന. ഗൗരീഷിനെ (21) അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.
tRootC1469263">