കണ്ണൂർ മമ്പറം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഐടി ഫെസ്റ്റ് 4ന്
കണ്ണൂർ: മമ്പറം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ഉളിക്കൽ ഡോ. എ പി ജെ അബ്ദുൽ കലാം കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന മാനേജ്‌മെൻറ് ആൻഡ് ഐ ടി ഫെസ്റ്റ് "തവസ്യ " ജനുവരി നാലിന് രാവിലെ 9.30ന് മമ്പറം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ ഹയർ സെക്കണ്ടറി വിദ്യാര്ഥികൾക്കായി ബെസ്റ്റ് മാനേജർ, ബെസ്‌റ്റ് മാർക്കറ്റിംഗ് ടീം, ഐ ടി ഗെയിംസ്, ക്വിസ്, ട്രെഷർ ഹണ്ട് തുടങ്ങിയ മത്സരങ്ങൾ നടത്തും. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. മത്സരങ്ങൾക്ക് ശേഷം അന്നേ ദിവസം വൈകുന്നേരം സമ്മാനദാനവും കൾച്ചറൽ പ്രോഗ്രാമും ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ എ പി ജെ അബ്ദുൾ കലാം കോളേജ്പ്രിൻസിപ്പാൾ ടി കെ അഭിലാഷ്, ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി പ്രിൻസിപ്പാൾ സതി വികെ,കോർഡിനേറ്റർ സജ്ന സി പി , സനുഷ കെ കെ , പ്രദോഷ് എടക്കൽ എന്നിവർ പങ്കെടുത്തു.