കണ്ണൂർ പള്ളിക്കുന്നിൽ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച കാർ ഇടിച്ചു ലോറി മറിഞ്ഞു ; ഡ്രൈവർക്ക് പരുക്കേറ്റു
Jul 6, 2025, 19:39 IST


കണ്ണൂർ : ദേശീയപാതയിൽ പള്ളിക്കുന്നിൽ കണ്ണൂർ സെൻട്രൽ ജയിലിനു മുൻപിൽ വെച്ചു കാറും ലോറിയും കൂട്ടിയിടിച്ചു അപകടം. ഞായറാഴ്ച്ച രാവിലെ കാർ ഡ്രൈവർ റോഡിലെ കുഴി കണ്ടു വെട്ടിച്ചു ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ലോറി മറിഞ്ഞു. പരുക്കേറ്റ ലോറി ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ വളപട്ടണം മുതൽ കണ്ണൂർ നഗരം ദേശീയപാതയിലെ കുഴിയിൽ വീണു നിരവധി വാഹനാപകടങ്ങളാണ് നടക്കുന്നത്. കനത്ത മഴയിൽ വെള്ളക്കെട്ട് നിറയുന്നതുകാരണം ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമാണ്.
tRootC1469263">